പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷനായി ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ. ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജാക്ക് മാ. ചൈനീസ് സർക്കാരിനെയും ബാങ്കുകളെയും നിശിതമായി വിമർശിച്ചുകൊണ്ടുള്ള ഒൿടോബർ പ്രസംഗത്തിനുശേഷം ജാക്ക് മായെ പൊതുമധ്യത്തിൽ കാണാനില്ല.
2020 നവംബർ മുതലാണ് ജാക്ക് മായെ കാണാതായത്. തന്റെ തന്നെ ഷോ ആയ “ആഫ്രികാസ് ബിസിനസ് ഹീറോ”സിന്റെ അവസാന എപ്പിസോഡിൽ ജാക്ക് മാ പങ്കെടുത്തില്ല.
പരിപാടിയുടെ ജഡ്ജിംഗ് പാനലിൽ ജാക്ക് മാ ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ പകരം ആലിബാബയുടെ ഉദ്യോഗസ്ഥനാണ് ഫൈനലിൽപങ്കെടുത്തത്. ജാക്ക് മായുടെ ചിത്രം ദുരൂഹസാഹചര്യത്തിൽ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.ജാക്ക് മായുടെ ബിസിനസ് സാമ്രാജ്യം ഇപ്പോൾ ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം.