NEWSWorld

ആകെ 24 പേർ; ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ്?

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ പേര് ‘സീലാൻഡ് പ്രിൻസിപ്പാലിറ്റി’ എന്നാണ്. ഇംഗ്ലണ്ടില്‍ നിന്ന് ഏകദേശം 10-12 കിലോമീറ്റര്‍ അകലെ കടലിന് നടുവിൽ തൂണുകളിലായാണ് ഇതിന്റെ സ്ഥാനം.

ഈ രാജ്യത്ത് ആകെ താമസിക്കുന്നവരുടെ എണ്ണം 24 മാത്രമാണ്.പേര് സൂചിപ്പിക്കുന്നതു പോലെ എല്ലാ വശങ്ങളിലും കടലാൽ ചുറ്റപ്പെട്ട ഒരു ഭൂമിയാണിത്.അതേസമയം വത്തിക്കാൻ സിറ്റി ആണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഏറ്റവും ചെറിയ രാജ്യം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയുടെ വിമാനങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന്റെ തീരത്തെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഒരു ആന്റി-എയർക്രാഫ്റ്റ് ഗൺ പ്ലാറ്റ്ഫോമായിരുന്നു സീലാൻഡ്. പിന്നീട്,1967-ൽ പാഡി റോയ് ബേറ്റ്സ് എന്നയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് ഈ സ്ഥലം കൈവശപ്പെടുത്തുകയും തുടർന്ന് ഇതിനെ തങ്ങളുടെ അധികാരത്തിലുള്ള പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയുമായിരുന്നു. 1967-ൽ ഒരു കൂട്ടം പൈറേറ്റ്സ് റേഡിയോ ബ്രോഡ്കാസ്റ്റേഴ്സിൽ നിന്നുമാണ് ബേറ്റ്സ് ഇത് കൈവശപ്പെടുത്തിയത്. 1978-ൽ പിന്നീട് ഒരു അക്രമം ബേറ്റ്സിനു നേരെ ഉണ്ടായെങ്കിലും  അദ്ദഹം അതിനെ ചെറുത്തുനിൽക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാർ ഇത് പിടിച്ചടക്കുവാൻ നോക്കിയെങ്കിലും സാധിച്ചില്ല.

Signature-ad

ഇതോടെയാണ് ബേറ്റ്സ് ഈ കോട്ടയെ സ്വന്തം പരമാധികാര രാജ്യമാക്കി മാറ്റിയത്. അതിനായി സ്വയം ‘പ്രിൻസ് ഓഫ് റോയ്’ ആയി അദ്ദേഹം അവരോധിതനായി. അതിനു ശേഷം തന്‍റെ രാജ്യത്തിന് ആവശ്യമായ പതാക, കറൻസി, ദേശീയ ഗാനം, പാസ്‌പോർട്ട്, ഭരണഘടന തുടങ്ങിയവ പുറത്തിറക്കി. അന്താരാഷ്ട്ര ജലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ബ്രിട്ടനും അതിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു. തുടർന്ന് ബേറ്റ്സ് ഇതിനെ സീലാൻഡ് എന്ന് പുനർനാമകരണം ചെയ്തു.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ

വലുപ്പംകൊണ്ട് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

വത്തിക്കാൻ സിറ്റി (0.19 ചതുരശ്ര മൈൽ)

മൊണാക്കോ (0.78 ചതുരശ്ര മൈൽ)

നൗറു (8.1 ചതുരശ്ര മൈൽ)

തുവാലു (10 ചതുരശ്ര മൈൽ)

സാൻ മറിനോ (24 ചതുരശ്ര മൈൽ)

ലിച്ചെൻസ്റ്റീൻ (62 ചതുരശ്ര മൈൽ)

മാർഷൽ ദ്വീപുകൾ (70 ചതുരശ്ര മൈൽ)

സെന്റ് കിറ്റ്സ് ആൻഡ് നെവിസ് (101 ചതുരശ്ര മൈൽ)

മാലിദ്വീപ് (120 ചതുരശ്ര മൈൽ)

മാൾട്ട (122 ചതുരശ്ര മൈൽ)

Back to top button
error: