കല്‍പ്പറ്റ: സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരി പ്രസവിച്ച സംഭവത്തില്‍ 56 വയസുകാരനെ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ആള് പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒൻപത് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്.
പെണ്‍കുട്ടി കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്കി. പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയില്‍ അയല്‍വാസി പിടിയിലായത്. ഇയാള്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.