KeralaNEWS

വൈകിയോട്ടം പതിവ്; എറണാകുളം ജംഗ്ഷൻ ഒഴിവാക്കി വേണാട് ടൗൺവഴി ആക്കണം

കോട്ടയം: വൈകി ഓടുന്നതിൽ കുപ്രസിദ്ധി ആർജിച്ച വണ്ടിയാണ് തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ്. ആ ചീത്തപ്പേര് മാറ്റാനുള്ള ഏകമാർഗ്ഗം എറണാകുളം സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ വഴി ഷൊർണൂരിനും തിരുവനന്തപുരത്തിനും സർവീസ് നടത്തുക എന്നുള്ളത് മാത്രമാണ്.
 ഇതുമൂലം ചുരുക്കം  ഹ്രസ്വദൂര യാത്രക്കാരുടെ ഒഴികെ അനവധി ദീർഘദൂര യാത്രക്കാരുടെ വിലപ്പെട്ട സമയം കുറഞ്ഞത്  40 മിനിറ്റ് മുതൽ 1 മണിക്കൂർ 30 മിനിറ്റ് വരെ ലഭിക്കാൻ കഴിയും. കോട്ടയം വഴി സർവീസ് നടത്തുന്ന ബാക്കി എല്ലാ വണ്ടിയും കടന്നു പോകുന്നത് ഇപ്പോൾ ടൗൺ വഴിയാണ്. വേണാടിന് മാത്രം എത്ര കാലം മുഖം തിരിച്ചു നിൽക്കാൻ കഴിയും..?

Back to top button
error: