KeralaNEWS

നിയമനക്കോഴ കേസ്; ഹരിദാസിനെ പ്രതിയാക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം.

അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ തെളിവുകള്‍ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കണ്‍ന്റോമെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പിളി മനുവാണ് നിയമോപദേശം നല്‍കിയത്.

Signature-ad

അതേസമയം, കേസില്‍ അറസ്റ്റിലായ ബാസിതിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രധാന പ്രതി അഖില്‍ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസില്‍ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയില്‍ വാങ്ങും. ബാസിത് അടക്കം മറ്റ് പ്രതികള്‍ക്കൊപ്പം അഖിലിനെയും പൊലീസ് ചോദ്യം ചെയ്യും.

Back to top button
error: