ബംഗളൂരു: ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ, പലസ്തീനെ പിന്തുണച്ച് വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് കര്‍ണാകയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയനഗര്‍ സ്വദേശി ആലം പാഷ (20) യെയാണ് കസ്റ്റഡിയിലെടുത്തത്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടില്‍ ചിലര്‍ പലസ്തീനിനു പിന്തുണ നല്‍കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ‘ദേശവിരുദ്ധ’ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
ഇത്തരം വീഡിയോകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആലം പാഷയെ കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആലം പാഷയ്ക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.