NEWSWorld

ഹമാസിന്റെ 3,600 കേന്ദ്രങ്ങൾ തകര്‍ത്തെന്ന് ഇസ്രേലി വ്യോമസേന

ടെല്‍ അവീവ്: ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരേ കഴിഞ്ഞ ആറു ദിവസത്തിനിടെ 6000 ബോംബുകള്‍ വര്‍ഷിച്ചെന്നും 3,600 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തെന്നും ഇസ്രേലി വ്യോമസേന അറിയിച്ചു.

വ്യോമാക്രമണം തുടരുകയാണെന്നും ചില ലക്ഷ്യങ്ങള്‍കൂടി ബാക്കിയുണ്ടെന്നും വ്യോമസേന വ്യക്തമാക്കി. അതേസമയം, കരയുദ്ധത്തിനു തങ്ങള്‍ തയാറാണെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയതീരുമാനം കാത്തിരിക്കുകയാണെന്നുമാണ് സൈന്യം നല്‍കുന്ന സൂചന.

Back to top button
error: