ഇതിനകം എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളില്‍ രണ്ട് മികച്ച പ്ലാനുകളും ക്രിക്കറ്റ് ലോകകപ്പ് കണക്കിലെടുത്ത് അവതരിപ്പിച്ച രണ്ട് പ്ലാനുകളും ഉള്‍പ്പെടെ അധിക ഡാറ്റ ആവശ്യങ്ങള്‍ക്കായി എയര്‍ടെല്‍ വരിക്കാര്‍ക്ക് പരിഗണിക്കാവുന്ന നാല് പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ പരിചയപ്പെടാം. 49 രൂപ, 99 രൂപ, 181 രൂപ, 301 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകളാണ് അവ.
49 രൂപയുടെ എയര്‍ടെല്‍ ഡാറ്റ പ്ലാൻ: ലോകകപ്പ് മത്സരങ്ങള്‍ കണക്കിലെടുത്ത് എയര്‍ടെല്‍ പുതുക്കി അവതരിപ്പിച്ച ഡാറ്റ പ്ലാൻ ആണ് ഇത്. 49 രൂപ നിരക്കില്‍ ഒരു ദിവസത്തേക്ക് 6 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ജിബിക്ക് ശേഷമുള്ള ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.
99 രൂപയുടെ എയര്‍ടെല്‍ ഡാറ്റ പ്ലാൻ: ലോകകപ്പിനോട് അനുബന്ധിച്ച് എയര്‍ടെല്‍ പുതുക്കി അവതരിപ്പിച്ച രണ്ടാമത്തെ പ്ലാനാണിത്. രണ്ട് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍നിന്ന് തന്നെ ഈ ഡാറ്റ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഡാറ്റ തീരുമെന്ന ഭയമില്ലാതെ രണ്ട് ദിവസത്തെ ഡാറ്റ ആവശ്യങ്ങള്‍ നിറവേറ്റാൻ ഇത് സഹായിക്കുന്നു.
181 രൂപയുടെ എയര്‍ടെല്‍ ഡാറ്റ പ്ലാൻ: ഡെയ്ലി ഡാറ്റ ഉപയോക്താക്കള്‍ക്ക് നിശ്ചിത ഡാറ്റ തീര്‍ന്നാല്‍ അധിക ഉപയോഗത്തിനായി ആശ്രയിക്കാവുന്ന ഒരു മികച്ച ഡാറ്റ പ്ലാൻ ആണിത്. പ്രതിദിന ഡാറ്റയെ കൂടാതെ വൈഫൈ കണക്ഷനെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവര്‍ക്കും യാത്രകള്‍ പോലുള്ള സാഹചര്യങ്ങളില്‍ ഈ ഡാറ്റ പ്ലാൻ ഉപയോഗിക്കാം.
30 ദിവസത്തേക്ക് പ്രതിദിനം 1ജിബി ഡാറ്റയാണ് 181 രൂപയുടെ ഈ എയര്‍ടെല്‍ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ നിശ്ചിത ജിബി ഡാറ്റ പരിധി പിന്നിട്ടാല്‍ തുടര്‍ന്ന് ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും എന്നകാര്യം ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
301 രൂപയുടെ എയര്‍ടെല്‍ ഡാറ്റ പ്ലാൻ: എയര്‍ടെലിന്റെ ഡാറ്റ പ്ലാൻ നിരയിലെ മികച്ച ഓപ്ഷനാണ് ഇത്. വീട്ടില്‍ വൈഫൈയും മറ്റും ഉള്ളവര്‍ക്ക് പുറത്തുപോകുമ്ബോള്‍ മാത്രമേ ഡാറ്റ ആവശ്യമായി വരുന്നുള്ളൂ. ഈ എയര്‍ടെല്‍ ഡാറ്റ പ്ലാൻ നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയില്‍ 50ജിബി ബള്‍ക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഒരു വര്‍ഷത്തെ വിങ്ക് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ ഡാറ്റ പ്ലാൻ പായ്ക്ക് നല്‍കുന്നുണ്ട്. ഒരുദിവസത്തെ വാലിഡിറ്റിയില്‍ ഒരുജിബി ഡാറ്റ നല്‍കുന്ന 19 രൂപയുടേത് അടക്കം നിരവധി ഡാറ്റ പ്ലാനുകള്‍ എയര്‍ടെല്ലിനുണ്ട്.