SportsTRENDING

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം; ബുമ്രയ്ക്ക് നാല് വിക്കറ്റ്, ഹാര്‍ദികിന് രണ്ട്

ദില്ലി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം. ദില്ലി, അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആർ അശ്വിന് പകരം ഷാർദുൽ ഠാക്കൂർ ടീമിലെത്തി.

മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റൺസെടുക്കുന്നതിനെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. മുൻനിര താരങ്ങളായ ഇബ്രാഹിം സദ്രാൻ (22), റഹ്മാനുള്ള ഗുർബാസ് (21), റഹ്മത്ത് ഷാ (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറിൽ ഗുർബാസിന് ഹാർദിക്കും മടക്കി. റഹ്മത്ത് ആവട്ടെ ഷാർദുൽ താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് ഷാഹിദി – ഓമർസായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്ത ഇരുവരും 121 റൺസ് കൂട്ടിചേർത്തു. കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

Signature-ad

ഷാഹിദി കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി. എട്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റൺസ് കൂട്ടിർത്ത് ഒമർസായ് മടങ്ങി. നബിയെ, ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീടെത്തിയ ആർക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്മാൻ (10), നവീൻ ഉൾ ഹഖ് (9) പുറത്താവാതെ നിന്നു. ഷാർദുൽ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറിൽ 76 റൺസ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചില്ല.

അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ:റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫറൂൾഹഖ്. ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (പ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Back to top button
error: