CrimeNEWS

യുവാവിന്റെ മരണത്തിനിടയാക്കിയ ജെ.സി.ബി. സ്റ്റേഷനില്‍ നിന്ന് കടത്തി; ഉടമയുടെ മകനുള്‍പ്പെടെ അറസ്റ്റില്‍

കോഴിക്കോട്: പോലീസ് കസ്റ്റഡിയില്‍ എടുത്ത ജെസിബി സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് മോഷ്ടിച്ച കേസില്‍ അഞ്ചുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. വാഹനപകടത്തില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള സംഘം കടത്തിയത്. പകരം മറ്റൊരു ജെസിബി കൊണ്ടുവെക്കുകയും ചെയ്തു.

ജെസിബി ഉടമയുടെ മകന്‍ മാര്‍ട്ടിന്‍ മാതാളിക്കുന്നേല്‍, തമിഴ്‌നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയില്‍, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാര്‍, തമിഴ്‌നാട് സ്വദേശി രാജ് പുതുക്കോട്ടയില്‍ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

സെപ്റ്റംബര്‍ 19 ന് തോട്ടുമുക്കം സ്വദേശി സുധീഷ് മണ്ണുമാന്ത്രി യന്ത്രം ഇടിച്ച് മരിച്ചിരുന്നു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ ഒളിവില്‍ പോയി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ സംഘമാണ് വാഹനം കടത്തിക്കൊണ്ടുപോയത്. പകരം മറ്റൊരു വാഹനവും സ്ഥലത്ത് കൊണ്ടിട്ടു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. യുവാവിനെ ഇടിച്ച വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇന്‍ഷുറന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. കേസിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. കടത്തിക്കൊണ്ടു പോയ വാഹനം പുന്നയ്ക്കലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. രണ്ടു വാഹനങ്ങളും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Back to top button
error: