ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളിയാണ് ഷാഹിദ്. പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. 1994ല്‍ ഇയാള്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു.
16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ നാടുകടത്തി. 2010ല്‍ ഇയാളെ ഭീകരരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയപ്പോള്‍ മോചിപ്പിക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്.
പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലാണ് 2016 ല്‍ ഭീകരാക്രണം നടന്നത്. സിവിലിയന്‍ അടക്കം എട്ട് ഇന്ത്യാക്കാര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സേനാ കേന്ദ്രത്തിലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെങ്കിലും ഈ മേഖലകളിലേക്ക് കടക്കാന്‍ അവര്‍ക്ക് ആയില്ല.