IndiaNEWS

ഇസ്രയേലിനെ പിന്തുണക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐഎന്‍എൽ

സ്രയേലിനെ പിന്തുണക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐഎന്‍എല്‍. പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊടും ക്രൂരതകളോട് ധീരമായി ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഐഎന്‍എല്‍ വ്യക്തമാക്കി.

‘ഏകപക്ഷീയമായി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഐക്യത്തിനും സമാധാനത്തിനും നീതിക്കുമൊപ്പം നിലകൊണ്ട മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെയും മഹത്തായ വിദേശനയത്തെ അട്ടിമറിച്ചിരിക്കുകയാണ്. പലസ്തീന്‍ ഒരു രാജ്യമായി നിലനില്‍ക്കാന്‍ അവകാശമില്ലെന്നാണ് ഇസ്രായേലിന്റെ വാദം, തത്വത്തില്‍ ഇത് അംഗീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുപോലും ഫലസ്തീന്‍ വിഷയത്തില്‍ നീതിയുക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്.

Signature-ad

അധിനിവേശത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്ത പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന യുഎന്‍ പ്രമേയം അംഗീകരിക്കാനും നടപ്പിലാക്കാനും ഇസ്രായേല്‍ തയ്യാറാവണം. യുദ്ധം അവസാനിപ്പിച്ച്‌ സമാധാനം പുനസ്ഥാപിക്കാനും, പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കാനും ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും തയ്യാറാവണം’. എന്നും ഐഎന്‍എല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Back to top button
error: