KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ  റെയില്‍വേ ജീവനക്കാരൻ അറസ്റ്റിൽ.ബീഹാര്‍ സ്വദേശി ദയാനന്ദ് ചൗധരി (27) യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

 നളന്ദ ജില്ല ചിക്ലൌര പൊലീസ് സ്റ്റേഷൻ പരിധിയില്‍ യോഗിപൂര്‍ മഹേഷ് പൂര്‍ ഡിഗിൽ  താമസക്കാരനായ ഇയാൾ  റെയില്‍വേയിൽ ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥനാണ്.

Signature-ad

തൃശൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം വെച്ച്‌ ഇയാള്‍ പെണ്‍കുട്ടിയുടെ കടന്നുപിടിക്കുകയും  നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: