ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമരയുടെ രൂപത്തിലുള്ള ആറന്മുള കണ്ണാടി സമ്മാനിച്ച് സുരേഷ് ഗോപിയും കുടുംബവും.
കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രം താരം തന്നെയാണ് പങ്കുവച്ചത്. ഭാര്യ രാധിക നായര്‍ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പം സുരേഷ്ഗോപി മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.
താമരയുടെ ആകൃതിയിലുള്ള കണ്ണാടിയാണ് സുരേഷ് ഗോപി സമ്മാനിച്ചത്. ‘MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത് ചര്‍ച്ചയായിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, സുരേഷ് ഗോപി വ്യക്തിപരമായി താല്പര്യമെടുത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.