കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണില്‍ നിന്നെത്തിയ 6 പേര്‍ക്കാണ് അതിതീവ്ര വൈറസ് കണ്ടെത്തിയത്. ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. പുതിയ വൈറസിന്റെ രോഗവ്യാപന സാധ്യത 70 ശതമാനത്തിലും അധികമാണെന്ന കാര്യം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതേസമയം കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്കില്‍ വ്യതിയാനമില്ലാത്തത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. രാജ്യത്താകെ 44 പേരില്‍ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വകഭേദത്തിന് രോഗതീവ്രതയോ മരണനിരക്കോ നേരത്തെയുള്ളതില്‍ നിന്നും വ്യത്യാസമില്ലെന്നുള്ളക് വലിയ ആശ്വാസമാണ്. കേരളത്തിലെ നാല് ജില്ലകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കോഴിക്കോട് ജില്ലയിലെ ഒരോ കുടുംബത്തിലെ രണ്ട് പേര്‍ക്കും ആലപ്പുഴ ജില്ലയിലെ ഒരേ കുടുംബത്തിലെ 2 പേര്‍ക്കും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് വീതവുമാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
Related Articles
സൗദിയില്‍ വിഷാദ രോഗിയായ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു; മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം
November 22, 2024
കാട്ടാക്കടയില്‍ ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ പിടികൂടി പോലീസ്
November 22, 2024
Check Also
Close