SportsTRENDING

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടത്തിൽ ഞെട്ടി ബിസിസിഐ! ഒരു ലക്ഷത്തിലധികം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രം

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൻറെ ഉദ്ഘാടനപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചപ്പോൾ ബിസിസിഐ ഇത്രയും വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. 120000 കാണികളെ ഉൾക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയത് വിരലിൽ എണ്ണിയെടുക്കാവുന്ന കാണികൾ മാത്രം. പ്രവർത്തി ദിനമായതിനാൽ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ കാണികൾ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിൻറെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വിൽപനയിലെ അപാകതകളുമെല്ലാം കാണികൾ സ്റ്റേഡിയത്തിൽ എത്തുന്നത് തടയാൻ കാരണമായെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

Signature-ad

ലോകകപ്പിൽ ഒക്ടോബര് 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിൻറെ ടിക്കറ്റുകളെല്ലാം വിൽപനക്കെത്തി മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് മാത്രമെ സ്റ്റേഡിയത്തിൽ കാണികളെത്തൂവെങ്കിൽ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക. ടി20 ക്രിക്കറ്റിൻറെയും ടി10 ക്രിക്കറ്റിൻറെയും കാലത്ത് ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകൾക്കിടെയാണ് ലോകകപ്പിൻറെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകർ കൂട്ടത്തോടെ കൈയൊഴിഞ്ഞത്.

ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെ തുടക്കമായപ്പോൾ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. പരിക്കിൽ നിന്ന് മോചിതരാകാത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും ന്യൂസിലൻഡ് ടീമിലില്ല. വില്യംസണിൻറെ അസാന്നിധ്യത്തിൽ ടോം ലാഥമാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസർ ലോക്കി ഫെർഗൂസനും സ്പിന്നർ ഇഷ് സോധിയും കിവീസിൻറെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി. ഇംഗ്ലണ്ട് നിരയിൽ ഇടുപ്പിന് പരിക്കേറ്റ ബെൻ സ്റ്റോക്സ് ഇന്ന് പ്ലേിംഗ് ഇലവനിലില്ല. പേസർമാരായ റീസ് ടോപ്‌ലി, ഡേവിഡ് വില്ലി, അറ്റ്കിൻസൺ എന്നിവർക്കും പ്ലേയിംഗ് ഇലവനിൽ ഇടമില്ല.

Back to top button
error: