തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യു. പി. എസ്,വെട്ടുകാട് എല്‍. പി എസ്,ഗവണ്മെന്റ് എം. എൻ. എല്‍. പി. എസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്ക് ഇന്ന്(ഒക്ടോബര്‍ അഞ്ച് )ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യു.പി.എസ്., തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി.എസ്., കിളിരൂര്‍ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്കൂളുകള്‍ക്കും വ്യാഴാഴ്ച(2023 ഒക്ടോബര്‍ 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.
അതേസമയം ചെങ്ങളം ഗവണ്മെന്റ് എച്ച്.എസ്.എസില്‍ ക്യാമ്ബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമല്ല.