NEWSWorld

ഫുട്ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികം; 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളില്‍ നടക്കും

സൂറിച്ച്:ഫുട്ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികമാ‌യ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളില്‍ നടത്തുമെന്ന് ഫിഫ.

യൂറോപ്പില്‍ നിന്ന് സ്പെയിൻ, പോര്‍ച്ചുഗല്‍, തെക്ക അമേരിക്കയില്‍ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ലോകകപ്പിന് വേദിയാകാൻ കഴിയുന്നത്.

വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്‌ബോളും ഒന്നിക്കുകയാണെന്നും ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേ‌യത്വം വഹിക്കാനുള്ള മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദേഹം പറഞ്ഞു.

Signature-ad

അതേസമയം 2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. ലോകകപ്പിന് 48 രാജ്യങ്ങള്‍ ഉണ്ടാകുമെന്നും ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ലെ ലോകകപ്പ് വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ആതിഥേയ രാജ്യങ്ങള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

Back to top button
error: