CrimeNEWS

ബിസിനസ് പങ്കാളിയായ യുവതിയെ ആക്രമിച്ച് സ്പാ മാനേജര്‍; മര്‍ദിച്ച് അവശയാക്കി, വസ്ത്രം വലിച്ചുകീറി

അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ‘ഗാലക്സി സ്പാ’ മാനേജരായ മുഹ്സിനാണ് ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗുജറാത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തു. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ മുഹ്സിന്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 25 തിങ്കളാഴ്ച സ്പായ്ക്ക് മുന്നില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദില്‍ സ്പാ നടത്തുന്ന മുഹ്സിനും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടാകുകയും പിന്നാലെ യുവാവ് യുവതിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നിരന്തരം യുവതിയുടെ മുഖത്തടിച്ച പ്രതി, മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് സ്പായ്ക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷവും മര്‍ദനം തുടര്‍ന്നു. യുവതിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ പ്രതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു.

Signature-ad

സംഭവം നടന്നത് തിങ്കളാഴ്ചയാണെങ്കിലും യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയും സാമൂഹികപ്രവര്‍ത്തകയുടെ സഹായത്തോടെ യുവതിയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

 

 

 

 

Back to top button
error: