2023 കൊച്ചിയെ സംബന്ധിച്ച് വലിയ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. അതിൽ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടർമെട്രോ, കൊച്ചി മെട്രോ, കൊച്ചി വിമാനത്താവളം എന്നീ പദ്ധതികൾ കൈവരിച്ച നേട്ടങ്ങൾ.
ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയായ കൊച്ചി വാട്ടർമെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമാണ് 2023. പൂർണമായും കേരളത്തിൽ നിർമിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗുഡീസ് ഇലക്ട്രിക് ബോട്ട് അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കേവലം 5 മാസത്തിനുള്ളിൽ 9ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി വാട്ടർമെട്രോ സൗകര്യം ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള റൂട്ടുകൾക്ക് പുറമെ കൂടുതൽ റൂട്ടുകളും ഉടനെ ആരംഭിക്കുന്നതാണ്.
ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തനലാഭം നേടിയ വർഷമാണ് 2023. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്.ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൊച്ചി വിമാനത്താവളം കരസ്ഥമാക്കിയ വർഷമാണ് 2023. വർഷത്തിൽ. 521.50 കോടി രൂപ പ്രവർത്തന ലാഭവും 267.17 കോടി രൂപ അറ്റാദായവും സിയാൽ ഈ വർഷം സ്വന്തമാക്കി. ഇതിനൊപ്പം വിയറ്റ്നാമിലേക്ക് പുതിയ വിമാനസർവീസ്, അഞ്ഞൂറിലധികം ബിസിനസ് ജറ്റുകളുടെ ലാൻ്റിങ്ങ് തുടങ്ങിയ നാഴികക്കല്ലുകളും ഈ വർഷം കൊച്ചി വിമാനത്താവളം സ്വന്തമാക്കി.