കാഞ്ഞങ്ങാട്: എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ് യൂണിയനിൽ ഇനി വനിതകൾ മാത്രം. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളെ മാത്രമാണ് ഇത്തവണ ഇവിടെ എസ് എഫ് ഐ മത്സരിപ്പിച്ചത്. എട്ടു മേജർ സീറ്റിലും 10 മെെനർ സീറ്റുകളിലുമാണ് വനിതാ സ്ഥാനാർഥികൾ വിജയിച്ചത്.
ശ്രേയ ജയൻ (ചെയർമാൻ), ആർ അഞ്ജു (വൈസ് ചെയർമാൻ), ആര്യ രാഘവൻ (ജെനറൽ സെക്രട്ടറി), നന്ദന മോഹൻ (ജോയിന്റ് സെക്രടറി), ടി വി മേഘ (കൗൺസിലർ), സാനിയ പ്രകാശ് (മാഗസിൻ എഡിറ്റർ), അഞ്ജന വിശ്വനാഥ് (ഫൈൻ ആർട്സ് സെക്രട്ടറി), സി അരുണിമ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവർ മേജർ സീറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടു.
ഷിയ സുരേഷ്, ടി ശരണ്യ, പി കെ ദിവ്യ, അക്ഷയ സന്തോഷ്, സി അശ്വതി, പി വി സനുഷ (അസോസിയേഷൻ സെക്രട്ടറി), ലിമിയ തോമസ്, പി വി നിയ, കെ എം ആദിത്യ, എം അനഘ (ബാച് പ്രതിനിധി) എന്നിവരും വിജയം കണ്ടു. എസ് എഫ് ഐ അല്ലാതെ മറ്റൊരു സംഘടന ഇവിടെ വിജയിച്ചിട്ടുള്ളത് കോളജിന്റെ ചരിത്രത്തിൽ 43 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ്.