ഒപ്പം ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.ഇവർക്കൊപ്പംടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും. പൊന്നാനി പിടിക്കാന്‍ പാര്‍ട്ടി സഹയാത്രികന് ഡോ കെ ടി ജലീലിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്.
ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്ബ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിനെ അവിടെയോ നഗര മണ്ഡലമായ എറണാകുളത്തോ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിവൃത്തങ്ങളില്‍ സജീവമാണ്.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ ടി.വി.രാജേഷ്, പത്തനംതിട്ടയില്‍ രാജു എബ്രഹാം എന്നിവരുടെ പേരുകളും സജീവമായി കേള്‍ക്കുന്നുണ്ട്.മുതിര്‍ന്