Health

പനി വന്നാല്‍ കുളിക്കുന്നത് അപകടകരമോ, വൈറൽ പനി തടയാൻ എന്തു ചെയ്യണം…? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

    പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്, അത് പനി വര്‍ധിപ്പിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് പലരും വൈറല്‍ പനി ബാധിച്ചാല്‍ കുളിക്കാതെ കട്ടിലില്‍ തന്നെ കിടക്കും. എന്നാല്‍ പനി ബാധിച്ചാല്‍ കുളിക്കാന്‍ പാടില്ല എന്നത് സത്യമാണോ? പനി വരുമ്പോള്‍ ശരീരോഷ്മാവ് കൂടാറുണ്ട്. പക്ഷേ പനി ഉണ്ടെങ്കിലും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

കുളിക്കുന്നതോടെ ഫ്രഷായി നമുക്ക് തോന്നുകയും അലസത അകറ്റുകയും ചെയ്യും. കൂടാതെ, ബാക്ടീരിയയും വൈറല്‍ വളര്‍ച്ചയുടെ സാധ്യതയും കുറയുന്നു. അതിനാല്‍, പനി ഉണ്ടെങ്കിലും , തീര്‍ച്ചയായും ദിവസവും ഒരു തവണ കുളിക്കുക. തലകുളിച്ചാൽ  മുടി ശരിയായി ഉണക്കണം എന്നത് ശ്രദ്ധിക്കുക. മുടി നനഞ്ഞാല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. സാധാരണ പനി ബാധിച്ചവര്‍ക്ക് തീര്‍ച്ചയായും കുളിക്കാവുന്നതാണ്. എന്നാല്‍ എല്ലാത്തരം പനികള്‍ക്ക് ശേഷവും കുളിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാള്‍ക്ക് പനി ബാധിച്ചാല്‍ കുളിക്കരുത്. അത് മുറിവുകളെയും തുന്നലുകളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Signature-ad

കുളിക്കുമ്പോള്‍ ശരീരത്തിലെ ചൂട് പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. പനി സമയത്ത് കുളി കഴിഞ്ഞ് താപനിലയില്‍ കുത്തനെയുള്ള കുറവ് കാണാം. നമുക്ക് മരുന്നുകള്‍ ആവശ്യമില്ലെന്ന് ഇതിനര്‍ഥമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുന്നത് തുടരണം.

എങ്ങനെ കുളിക്കണം?

പനി വന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം. പനി ഉണ്ടെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കാം. ഇത് ശരീര താപനില സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ഈ കാലയളവില്‍, തണുത്തതോ വളരെ ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ഒഴിവാക്കണം.

വൈറല്‍ പനി ഒഴിവാക്കാനുള്ള വഴികള്‍

◾വൈറല്‍ പനി ഒഴിവാക്കാന്‍ കൈകള്‍ ഇടയ്ക്കിടെ കൈ കഴുകുക. അല്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ അണുവിമുക്തമാക്കുക.
◾ശുചിത്വം പൂര്‍ണമായും ശ്രദ്ധിക്കുക.
◾വൈറല്‍ അണുബാധയുള്ള വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക.
◾പ്രതിരോധശേഷി വര്‍ധിപ്പിക്കുക. ഇതിനായി വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
◾പനി ഉണ്ടെങ്കില്‍, പതിവായി വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി പതിവായി കുളിക്കുകയും ആരോഗ്യവാനായിരിക്കുകയും ചെയ്യുക.

Back to top button
error: