IndiaNEWS

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി 7 ദിവസങ്ങൾ കൂടി

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍മാറ്റിയെടുക്കാന്‍ ഇനി ഒരാഴ്ച മാത്രം. ഈ മാസം 30 ആണ് അവസാന തീയതി. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.
വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. മെയ് 23 മുതലായിരുന്നു കറന്‍സിമാറ്റിയെടുക്കാന്‍ അവസരം.
ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകള്‍ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലുംവ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം

Back to top button
error: