അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമോ, ചൈനയുടെ ഭാഗമോ എന്ന് ഉത്തരം വേണമെന്നാണ് ആവശ്യം.സംഭവത്തിൽ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇതേത്തുടർന്
നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ക്കാണ് ചൈന അനുമതി നിഷേധിച്ചത്.ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ ഇവർക്ക് യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല.
അതേസമയം ഇന്ത്യൻ പൗരന്മാരെ താമസിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഏഷ്യന്‍ ഗെയിംസിന്റെ സത്തയെ ലംഘിക്കുന്നതായും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഇന്നും, എന്നും അങ്ങനെയായിരിക്കും. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ സത്തയെയും നിയമങ്ങളെയും ലംഘിക്കുന്നതാണ്. അംഗരാജ്യങ്ങളില്‍ നിന്നുമുളള മത്സരാര്‍ത്ഥികളോടുള്ള വിവേചനം നിയമത്തിന്റെ ലംഘനമാണ്- അദ്ദേഹം പറഞ്ഞു.
‘ഇത് സ്പോര്‍ട്സിന്റെ മനോഭാവത്തെയും ഏഷ്യന്‍ ഗെയിംസിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെയും ലംഘിക്കുന്നു. അരുണാചല്‍ പ്രദേശ് ഒരു തര്‍ക്ക പ്രദേശമല്ല.മറിച്ച് ഇന്ത്യയുടെ ഭാഗമാണ്. അരുണാചല്‍ പ്രദേശിലെ മുഴുവന്‍ ജനങ്ങളും ചൈനയുടെ നിയമവിരുദ്ധ അവകാശവാദത്തെ എതിര്‍ക്കുന്നു’.ചൈനയുടെ നടപടിയെ അപലപിച്ച് മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു