കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തെ അപമാനിച്ച് ബംഗളൂരു എഫ്സി വിദേശതാരം.
ബ്ലാസ്റ്റേഴ്സിന്റെ ഐബാന്‍ബ ഡോഹ്ലിങ്ങിനെതിരേയാണ് വംശീയ ചുവയുള്ള ആംഗ്യങ്ങള്‍ ബെംഗളൂരു താരം റയാൻ വില്യംസ് കാട്ടിയത്.
കളിയുടെ 82 മത്തെ മിനിറ്റിലാണ് സംഭവം. പന്തിനായി ഐബാനെതിരേ പോരാടുന്നതിനിടയില്‍ വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതും കാണാം.മേഘാലയ സ്വദേശിയാണ് ഐബാൻബ.ഓസ്ട്രേലിയൻ താരമാണ് റയാൻ.
മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. വംശീയത ഫുട്ബോളിനെ നശിപ്പിക്കും എന്ന തരത്തിലടക്കമുള്ള പോസ്റ്റുകളും താരം സോഷ്യല്‍മീഡിയയില്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്.
വില്യംസ് കാണിച്ചത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് ആരാധകരുടെ പക്ഷം. താരത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ പേജുകളില്‍ ആരാധകര്‍ വ്യാപകമായി കമന്റ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് പരാതിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല.