KeralaNEWS

കനത്ത മഴ ;വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം 

കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

അടുത്ത മൂന്ന് ദിവസങ്ങളില്‍ രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. കോട്ടയം കളക്ടര്‍ വി വിഗ്നേശ്വരിയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്.

ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Signature-ad

തലനാട് വെള്ളാനിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റബ്ബര്‍ മെഷീൻപുര ഒഴുകിപ്പോയി. റോഡില്‍ മുഴുവനും കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നിലവില്‍ വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റയീട്ടി എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു.

Back to top button
error: