കൊച്ചി:വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിൽ മാലിന്യത്തില്‍ നിന്ന് കിട്ടിയ 10 പവന്റെ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിതസേന അംഗങ്ങൾ.
എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവുമാണ് തങ്ങളുടെ പത്തരമാറ്റ് മനസ്സുകൊണ്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കൈയ്യടി നേടിയത്.
പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് ഇവര്‍ക്ക് കിട്ടിയത്. കണ്ണൊന്ന് മഞ്ഞളിക്കാതെ ഇവര്‍ പിന്നീട് പരിശ്രമിച്ചത് ആ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുകൊടുക്കുകയായിരുന്നു.
ഹരിതകര്‍മ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും അനുഭവസാക്ഷ്യങ്ങളില്‍ ഒടുവിലത്തേതാണിത്. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നല്‍കിയ ഹരിതകര്‍മ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.