KeralaNEWS

ആദ്യ നാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനൊപ്പം കോച്ച് ഇവാനുണ്ടാവില്ല

കൊച്ചി:ഐ.എസ്.എല്ലിന്റെ പത്താം പൂരത്തിന് തുടക്കമാകുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോ ഇവാൻ വുകോമാനോവിച്ച്‌ എന്ന സെര്‍ബിയക്കാരൻ കോച്ച്‌ തന്നെയാണ്.എന്നാൽ ആദ്യത്തെ നാല് മത്സരങ്ങള്‍ക്കു ശേഷം മാത്രമേ മഞ്ഞപ്പടയുടെ ആശാനായി ഇവാന് കളത്തില്‍ തിരിച്ചെത്താനാകുകയുള്ളൂ.

കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്.സി.യുമായുള്ള വിവാദ മത്സരത്തിനിടയില്‍ ടീമിനെ ഗ്രൗണ്ടില്‍നിന്ന് പിൻവലിച്ചതിന് പിഴത്തുകയ്ക്കു പുറമേ പത്ത് മത്സരങ്ങളിലെ സസ്പെൻഷനാണ് ഇവാൻ നേരിടേണ്ടി വന്നത്. സൂപ്പര്‍ കപ്പിലും ഡ്യൂറന്റ് കപ്പിലുമായി ആറ് മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി നാല് മത്സരങ്ങളിലാണ് ഇവാന് വിലക്ക് നേരിടേണ്ടി വരുന്നത്.

ഇവാൻ എന്ന കോച്ച്‌ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാക്കിയ ഉണര്‍വും ആത്മവിശ്വാസവും എത്രയാണെന്ന് കഴിഞ്ഞ രണ്ട് സീസണുകളും തെളിയിച്ചതാണ്. താരങ്ങളോട് അങ്ങേയറ്റത്തെ സൗഹൃദത്തില്‍ പെരുമാറുന്ന ഇവാൻ പക്ഷേ, ആവശ്യമുള്ള സമയത്ത് കര്‍ക്കശമായ തിരുത്തലുകളുടെ ആള്‍രൂപമാകാനും മടിക്കാറില്ല.

Signature-ad

നിലപാടുകളുടെ കരുത്താണ് ഇവാന്റെ ഏറ്റവും വലിയ സവിശേഷത. പ്രൊഫഷണലിസത്തിന്റെ ഫുട്ബോളിനൊപ്പം നിലപാടും ചേര്‍ത്തുവെക്കുമ്ബോഴാണ് തനിക്ക് ഇതുപോലെ പെരുമാറേണ്ടി വരുന്നതെന്ന് ഇവാൻ തന്നെ പറഞ്ഞിട്ടുണ്ട്. റഫറിയിങ്ങിലെ പിഴവുകള്‍ എപ്പോഴും ചൂണ്ടിക്കാട്ടുന്ന ഇവാൻ ഇതുമൂലം ഫുട്ബോളിനുണ്ടാകുന്ന നിലവാരത്തകര്‍ച്ചയില്‍ എന്നും ആശങ്കാകുലനുമായിരുന്നു.

പുതിയ സീസണിലെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരുമെങ്കിലും ടീമിന്റെ ഒരുക്കങ്ങള്‍ ഇവാൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ റിക്രൂട്ട്മെന്റുകളിലും ഫലപ്രദമായ ഇടപെടല്‍ തന്നെയാണ് ഇവാൻ നടത്തിയത്. ബ്ലാസ്റ്റേഴ്സ് എന്ന ടീമിന്റെ ഏറ്റവും വലിയ വികാരമായ മഞ്ഞപ്പടയെ എന്നും സ്നേഹിക്കുന്ന ഒരാളാണ് ഇവാൻ. ആരാധകര്‍ക്കായി ചെയ്യേണ്ടതാണ് ഞാൻ ചെയ്തതെന്നാണ് കഴിഞ്ഞ സീസണിലെ സംഭവങ്ങളെക്കുറിച്ച്‌ ഇവാൻ വിശ്വസിക്കുന്നത്.

Back to top button
error: