IndiaNEWS

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍കാരന്‍ കൊല്ലപ്പെട്ടു; മരിച്ചത് കൊടുംകുറ്റവാളി സുഖ ദുന്‍കെ

ടൊറന്റോ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. കാനഡയില്‍ നിന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കെയുടെ പേരും ഉണ്ടായിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍നിന്ന് കാനഡയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാനഡയും ഇന്ത്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പരിധിവിടുന്നതിനിടെയാണ് പുതിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരുന്നു.

ജൂണ്‍ 18 നാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ റോയുടെ ഏജന്റുമാര്‍ക്ക് പങ്കുള്ളതായാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. എന്നാല്‍ കൊലപാതകങ്ങള്‍, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയില്‍ ഇടം ലഭിക്കുന്നുണ്ട്. ഇതിലേക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നു എന്ന് വിദേശ കാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

നിരോധിത ഭീകര സംഘടനായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) തലവനാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍. കാനഡ സറേയിലെ ഗുരുദ്വാരയുടെ പുറത്തുവച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.

 

 

 

 

Back to top button
error: