കോയമ്ബത്തൂര്‍ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്ബത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണെന്നും ഇയാള്‍ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്ബാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.
TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റുകളിലൊന്നാണ് കോയമ്ബത്തൂര്‍ സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.
ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ലക്ഷം ടിക്കറ്റുകളുടെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളില്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്ബര്‍ ലോട്ടറിയുടെ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്.