
കൊച്ചി: ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തിയുയര്‍ത്തി. കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.30 ഓടേ സൈറണ്‍ മുഴങ്ങിയത്.
ശബ്ദം കേട്ട് പരിസരത്ത് എത്തിയവര്‍ ഷട്ടര്‍ തുറക്കുന്ന ശബ്ദവും കേട്ടിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. ബാങ്കില്‍ കവര്‍ച്ചാ ശ്രമം നടന്നെന്ന് സംശയമുണ്ടായി. എന്നാല്‍, കേബിളില്‍ എലി കടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തകരാറാണ് സൈറണ്‍ മുഴങ്ങാന്‍ കാരണമെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു.
സംഭവസമയം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ ഇവര്‍ക്ക് പ്രശ്നം പരിഹരിക്കാനായില്ല. ബാങ്ക് അധികൃതര്‍ എത്തി രാത്രി വൈകി തകരാര്‍ പരിഹരിച്ചു.






