ചന്തയില്‍ വില്പനക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാല്‍ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കര്‍ഷകരും.ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ അഞ്ച് രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ചില ദിവസങ്ങളില്‍ മാത്രം 10 രൂപ വരെ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് മൊത്ത വ്യാപാരികള്‍ എടുക്കുന്നുണ്ട്. വിളവെടുത്ത് ചന്തയില്‍ എത്തിക്കാനുള്ള ചെലവ് പോലും തികയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ തക്കാളി ഉപക്ഷിച്ച് മടങ്ങുന്നത്.
പച്ചക്കറി കൃഷി നിലനില്ക്കണമെങ്കില് സർക്കാർ താങ്ങു വില നിശ്ചയിക്കണമെന്നും ഇത്തരത്തിലാണ് വില തുടര്‍ന്നും ലഭിക്കുന്നതെങ്കില്‍ കൃഷി ഉപേക്ഷിക്കാതെ മറ്റു മാര്‍ഗമില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഉദുമല്‍പേട്ടയിലെ കുറിച്ചി കോട്ട, കുമരലിംഗം, കൊളുമം, കമ്ബം, പെരുപ്പംപെട്ടി, ദളി, നെയ്ക്കാരപെട്ടി, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളിലാണ് കൂടുതലായും തക്കാളി കൃഷി ചെയ്തു വരുന്നത്.മറ്റ് വിളകള്‍ക്കും ഇപ്പോള്‍ വില കുറവാണെന്ന് കർഷകർ പറയുന്നു.