LIFELife Style

”കല്യാണ ശേഷം രണ്ടാം ഭാര്യയ്ക്കൊപ്പം മകനെ ചെന്നു കണ്ടു; അവള്‍ പറഞ്ഞത് ‘സ്വീറ്റ് ബോയ്’ എന്ന്”

വില്ലനായി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. എന്നാല്‍ അടുത്തിടെ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ടാം വിവാഹത്തിന്റെ പേരിലായിരുന്നു. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ, മകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ കെട്ടി എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ആശിഷും ഭാര്യ രൂപാലിയും ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും എല്ലാം മറുപടി നല്‍കുകയാണ് ആശിഷും രൂപാലിയും. ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്ടു പേരും.

ബന്ധം വേര്‍പിരിയുക എന്നത് വേദനയാണ്
അപ്പുറത്തെ വീടിന് തീ പിടിച്ചാല്‍ അതിന്റെ തീ കായാന്‍ സുഖമാണ് എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് ആശിഷ് പറയുന്നു. പക്ഷെ ഞാന്‍ പറയാം, ഒരു ബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്നത് ഒരുപാട് വേദനയുള്ള കാര്യമാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ആ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത് എത്ര പെയിന്‍ഫുള്‍ ആണെങ്കിലും അതില്‍ നിന്ന് പുറത്തു കടക്കുക വളരെ പ്രയാസമാണ്.

Signature-ad

മ്യൂച്ചലായി വേര്‍പിരിഞ്ഞു
വേര്‍പിരിയുക എന്നത് ഞങ്ങള്‍ മ്യൂച്ചലായി എടുത്ത തീരുമാനമാണ്. പക്ഷെ അത് പബ്ലിക്കിനെ അറിയിച്ചില്ല. ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടു പിരിഞ്ഞതുമല്ല. ‘ഈ ബന്ധത്തിന് നമ്മള്‍ കഴിവിന്റെ പരമാവധി കൊടുത്തു, 22 വര്‍ഷങ്ങള്‍ മനോഹരമായി ജീവിച്ചു’ എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ആ 22 വര്‍ഷങ്ങള്‍ എനിക്കും വിലമതിക്കാന്‍ കഴിയാത്തതാണ്. ഓരോരുത്തരുടെ ജീവിതത്തിനും ഒരു അന്തസ്സ് ഉണ്ട്. അത് കളഞ്ഞ് എന്റെ കുടുംബ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് പറയേണ്ടതായി എനിക്ക് തോന്നിയിട്ടില്ല- ആശിഷ് പറഞ്ഞു

നെഗറ്റീവ് ബാധിയ്ക്കുന്നില്ല
നെഗറ്റീവ് കമന്റുകള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ല എന്നാണ് ഭാര്യ രൂപാലി പറയുന്നത്. എനിക്ക് അറിയാത്ത ആളുകള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നതിന് ശ്രദ്ധ കൊടുക്കണം എന്നെനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് എന്റെ ജീവിതത്തെ കുറിച്ച് അറിയില്ല. അപ്പോള്‍ പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് അവരോട് വിശദീകരിക്കുന്നതിലും അര്‍ത്ഥമില്ല. എന്താണോ അവര്‍ ചിന്തിച്ചു കൂട്ടുന്നത്. അതങ്ങനെ തന്നെയിരുന്നോട്ടെ- രൂപാലി പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നിതലും വലുതല്ല
ഞങ്ങളെ സംബന്ധിച്ച് ഒരുമിച്ച് ജീവിക്കാന്‍ ദൈവം അവസരം തന്നത് തന്നെ വലിയ കാര്യമാണ്. അതിന് ഞങ്ങളുടെ കുടുംബം പിന്തുണയ്ക്കുകയും ചെയ്തു. അതിലും വലുതായി മറ്റൊന്നുമില്ല. മറ്റാര്‍ക്കും വിശദീകരണം കൊടുക്കാനും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഞങ്ങളുടെ ജീവിതത്തെ അത് ബാധിക്കുകയുമില്ല. ഒറ്റയ്ക്ക് ജീവിയ്ക്കുന്നതിന്റെ വേദന എത്രത്തോളമായിരിക്കുമെന്ന് അറിഞ്ഞവളാണ് ഞാന്‍. എന്നെ സംബന്ധിച്ച് ഇദ്ദേഹത്തെ എനിക്ക് തന്നത് ദൈവാനുഗ്രഹമാണ്.

ആരെയും ക്ഷമിച്ചിട്ടില്ല
കല്യാണത്തിന് ആരെയും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. അതില്‍ ചിലരെ വിളിച്ച്, ചിലരെ വിളിക്കാതെ പോയാല്‍ എന്നെ കൊല്ലും. അതുകൊണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളെ എല്ലാം വിളിച്ചു പറഞ്ഞു, ‘ഞാന്‍ കല്യാണം കഴിക്കാന്‍ പോകുകയാണ്, നിങ്ങളെ ക്ഷണിക്കുന്നില്ല’ എന്ന് പറഞ്ഞു. വിവാഹത്തിന് ശേഷം അവരെ എല്ലാം പോയി ചെന്നു കണ്ട് രൂപാലിയെ പരിചയപ്പെടുത്തി.

മകനെ കണ്ടത്
കല്യാണത്തിന് മകന്‍ വന്നിട്ടില്ല. അവന്‍ യു എസ്സില്‍ പടിക്കുയാണ്. വിവാഹ ശേഷമാണ് രൂപാലിയെ അവന്‍ പരിചയപ്പെട്ടത്. സ്വീറ്റ് ബോയ് എന്നാണ് ഭര്‍ത്താവിന്റെ മകനെ കുറിച്ച് രൂപാലി പറഞ്ഞത്. കുറച്ചു നേരങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പേഴ്സണലായ കാര്യങ്ങള്‍ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ജനറലായി ചില കാര്യങ്ങള്‍ പറഞ്ഞു, അത്രമാത്രം- രൂപാലി പറഞ്ഞു

 

Back to top button
error: