വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാന്‍, ഇത്തവണ പ്ലെയിങ് സ്‌ക്വാഡില്‍ ഇടം നേടിയ അബ്‌ദുല്ല ഷഫീഖ്, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവരുടെ ബാറ്റിങ്ങാണ് പാക് നിരയ്‌ക്ക് കരുത്തായത്.
ഒരു സമയത്ത് അഞ്ചിന് 130 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.നായകൻ ബാബര്‍ അസം അടക്കം മുൻനിര ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോൾ രക്ഷകറോള്‍ ഏറ്റെടുത്തത് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‍വാൻ ആയിരുന്നു.
73 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ റിസ്‍വാൻ 86 റണ്‍സുമായി പുറത്താകാതെ നിന്നു.രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 52 റണ്‍സുമായി പ്രമോദ് മധുഷന് ക്യാച്ച് നല്‍കി ഷഫീഖ് മടങ്ങി.നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇഫ്തിഖാര്‍ അര്‍ധസെഞ്ച്വറിക്കു മൂന്ന് റണ്‍സകലെയും വീണു.
അതേസമയം ഏഷ്യാകപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കേണ്ടതായുണ്ട്.ഫൈനലിൽ ഇന്ത്യയാണ് എതിരാളികൾ.