വിദേശ ജോലിക്കായി മലയാളികള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ജര്‍മ്മനി.ഇപ്പോഴിതാ കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയില്‍ നല്ലൊരു ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്.
നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കാണ് പുതിയ അവസരം. ജര്‍മ്മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനായി നോര്‍ക്ക റൂട്ട്സ് നടത്തുന്ന ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ഘട്ട അഭിമുഖങ്ങള്‍ 2023 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 300 പേര്‍ക്കാണ് ജോലി ലഭിക്കുക. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
റിക്രൂട്ട്മെന്റിലൂടെതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും നല്‍കും.
[email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20ന് മുമ്ബ് അപേക്ഷിക്കണം.
കൂടുതലറിയാന്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ, നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും) മിസ്സ്ഡ് കോള്‍ സര്‍വ്വീസ് വഴി ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.