KeralaNEWS

ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു; ഇനി പുതുപ്പള്ളി എംഎല്‍എ

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ വന്‍ വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റര്‍ നീണ്ട പദയാത്ര പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയില്‍ നിന്നു കാറില്‍ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാല്‍ അച്ചു ഉമ്മന്‍ വിദേശത്തേക്കു മടങ്ങി.

Signature-ad

അതേസമയം, പുതുപ്പള്ളിയിലെ ചരിത്രം സമ്മാനിച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയില്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയമുള്‍പ്പെടെുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതും സഭാസമ്മേളത്തില്‍ ശ്രദ്ധേയമാകും. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വ്യക്തമാക്കുന്ന സിബിഐ റിപ്പോര്‍ട്ടും മന്ത്രിസ്ഥാനം കാത്തിരിക്കുന്ന കെ.ബി ഗണേഷ് കുമാറിന് ഇതിലുള്ള പങ്കും പ്രതിപക്ഷം ആയുധമാക്കും. കരുവന്നൂര്‍ ബാങ്കുതട്ടിപ്പുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിമസഭയിലുയര്‍ത്താനും പ്രതിപക്ഷം ശ്രമിക്കും.

എല്ലാ ദിവസവും അടിയന്തര പ്രമേയം വേണ്ടെന്ന സര്‍ക്കാര്‍നിലപാടിനൊപ്പം സ്പീക്കറും ചേര്‍ന്നാല്‍ സഭാതലം ബഹളത്തില്‍ മുങ്ങും. കഴിഞ്ഞസഭാമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മാത്യുകുഴല്‍നാടന്‍ അപ്രതീക്ഷിതമായി ഉയര്‍ത്തിയതല്ലാതെ പ്രതിപക്ഷം അത് ശക്തമായ ആയുധമാക്കിയിരുന്നില്ല. നാലു ദിവസം ഇക്കാര്യത്തില്‍ സഭയില്‍പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് സഭാ സമ്മേളനം ഓഗസ്റ്റില്‍ പകുതിവഴിക്ക് നിറുത്തിവെച്ചത്.

 

 

Back to top button
error: