കോട്ടയം ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാട്’ എന്ന സ്ഥലത്ത് ഒരു പാരമ്പര്യ വൈദ്യനുണ്ട്.നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ് ഇദ്ദേഹത്തിന്റെ ചികില്‍സയുടെ മരുന്നുകൂട്ട്.
രണ്ടും മൂലക്കുരുവിന് വിരോധമുള്ള കാര്യങ്ങളാണ്.ആണുങ്ങള്‍ക്ക് പിടക്കോഴി, പെണ്ണുങ്ങള്‍ക്ക് പൂവന്‍ കോഴിയുമാണ് മരുന്നിനുപയോഗിക്കുക. ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും.
രണ്ടും വാങ്ങിക്കൊണ്ടു ചെല്ലണം.ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി.ഗവണ്‍മന്റ് സ്ക്കൂളിനെതിര്‍വശത്താണ് ഈ നാടന്‍ ചികില്‍സാലയം.
വൈദ്യശാല എന്ന ബോര്‍ഡ് പ്രതീക്ഷിച്ച് പോകരുത് – കോട്ടയമാണ്, പാലായ്ക്കടുത്താണ്. ‘റബ്ബര്‍ വ്യാപാരം’ എന്നാണ് ബോർഡ്.രാവിലെ തന്നെ ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരിക്കും.പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. ചിലരെ കസേരയില്‍ ഇരുത്തിയായിരിക്കും കൊണ്ടുവന്നിരിക്കുന്നത്.
രാവിലെ ഒന്നും കഴിച്ചില്ല,
ചികിത്സയ്ക്ക് മുൻപ് ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ’
എന്നൊന്നും ചോദിക്കരുത്.മറുപടി താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.
‘ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത് കഴിച്ചിട്ട് വന്നോളൂ. കോഴിയോ, ബീഫോ എന്താന്നുവച്ചാ ..’
കടയോട് ചേർന്നു തന്നെയാണ് വൈദ്യരുടെ വീട്.അടയാളം ഓട്ടോറിക്ഷക്കാര്‍ നാടന്‍ കോഴിയെ സപ്ലൈ ചെയ്യുന്നത് കാണാം.
ഒരേസമയം അഞ്ചു പേർക്കാണ് വീട്ടിലേക്ക് പ്രവേശനം.ഉള്ളിൽ സാമാന്യം വലിയ ഒരു മുറിയില്‍ കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം മുറിയുണ്ട്. ഒരു കട്ടിലില്‍ ഒരൊരുത്തരെയും ഇരുത്തി. ഇനിയെന്ത് എന്നാലോചിക്കുമ്പോഴേക്കും ഒരു ഗ്ലാസ് നിറയെ ചുവന്ന ദ്രാവകവുമായി വൈദ്യരെത്തും. കോഴിയുടെ ചോരയും ബ്രാന്‍ഡിയും പിന്നെ മറ്റുചില പച്ചിലമരുന്നുകളും ചേര്‍ത്തുണ്ടാക്കിയതാണ് മരുന്ന്.
മൂക്കടച്ചുപിടിച്ച് ഒറ്റവലിക്കകത്താക്കിക്കോളൂ’ വൈദ്യര്‍ പറഞ്ഞാൽ പറഞ്ഞതാണ്. ബ്രാന്‍ഡി ‘dry’ അടിക്കുന്നത് പോലെ തോന്നും . അതിന്റെ മണവും രുചിയും അസഹനീയമാണ്.
‘ഒരു മണിക്കൂര്‍ ഈ കട്ടിലില്‍ കിടന്നിട്ട് പൊയ്ക്കോളൂ’ ഗ്ലാസുമായി തിരികെ നടക്കുമ്പോള്‍ വൈദ്യര്‍ പറയും.
തിരിച്ചു പോകുമ്പോൾ പലരും കുടിയന്മാരെപ്പോലെ ആടും. സ്ത്രീകൾ ‘കുടിച്ച’തിന്റെ നാണക്കേടുമൂലം തോര്‍ത്തില്‍ മുഖമൊളിപ്പിക്കും.
വൈദ്യൻ ഇതിനകം വീണ്ടും കടയിലേക്ക് പോയിട്ടുണ്ടാകും.റബറിന് വിലയിടിഞ്ഞാലും പാലായിലെ റബ്ബർ പാൽ കച്ചവടം ഇങ്ങനെ വലിഞ്ഞ് നീണ്ടുകൊണ്ടിരിക്കും.
കടയിൽ ചെന്നാൽ വൈദ്യരുടെ മട്ടും ഭാവവും മാറും “ഉം, എന്താ വന്നത്? ചികില്‍സയൊക്കെ കഴിഞ്ഞു. ഇനി പൊയ്ക്കോ’ വൈദ്യര്‍ തട്ടിക്കയറും. ഒന്നും പറയാതെ ദക്ഷിണ ആ കൈയില്‍ വച്ച് കൊടുത്തു പോകാം -നിങ്ങൾക്കിഷ്ടമുള്ളത്.പ്രത്യേക ഫീസൊന്നുമില്ല.ഇനി കൊടുത്തില്ലേലും കുഴപ്പമൊന്നുമില്ല.
‘കഴിക്കണ്ടാ എന്ന് വിചാരിച്ചതൊക്കെ കഴിച്ചൊളൂ. പ്രത്യേകിച്ച് ഞണ്ട്, ചെമ്മീന്‍ എന്നീ തോടുള്ളവ. കോഴിയും മുട്ടയും പരമാവധി കഴിച്ചോളൂ. അടുത്ത ഇരുപത് ദിവസം ഇതെല്ലാം പരമാവധി കഴിക്കണം. അസുഖം വീണ്ടും വരുത്താന്‍ നോക്കണം. വീണ്ടും അസുഖം വന്നാല്‍ ഒരുപ്രാവശ്യം കൂടി ഇവിടെ വരേണ്ടിവരും. അതിലെല്ലാം മാറിക്കോളും. പിന്നെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊന്നും കഴിക്കരുത്. ബിയറും കള്ളും ഒട്ടും പാടില്ല, കേട്ടല്ലോ’
ഒരു കഥ: വൈദ്യരുടെ വീടിന് മുന്നിൽ പാലാക്കാട് നിന്നുള്ള എഞ്ചിനീയറെ പരിചയപ്പെട്ടു. മൂപ്പര്‍ രണ്ടാം തവണയാണ് ഇവിടെ വരുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ആദ്യം ചികില്‍സിച്ചത്. അതുകൊണ്ട് പൈൽസ് നിശ്ശേഷം മാറി. പിന്നീട് പഥ്യം തെറ്റിച്ചുവത്രേ. ഇപ്പോള്‍ ചെറിയതായി ഉപദ്രവം തുടങ്ങിയിട്ടുണ്ട്.
‘ബ്രാന്‍ഡിയും നാടന്‍ വാറ്റും മാത്രമേ മദ്യമായി കഴിക്കാന്‍ പാടുള്ളൂ. അതാണ് പഥ്യം. നാലുമാസം മുമ്പ് ഞാന്‍ അല്‍പം റമ്മ് കഴിച്ചു. അന്ന് തുടങ്ങിയതാ…’