പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ എല്‍.ഡി.എഫിലെ അതൃപ്‌തിയാണ് മറനീക്കി പുറത്തുവരുന്നത്.എല്‍.ഡി.എഫിലെ വോട്ടു ചോര്‍ച്ച ചര്‍ച്ചയാക്കി യു.ഡി.എഫ്. ക്യാമ്ബും സജീവമായതോടെ വോട്ട് ചോര്‍ച്ച വരുംദിവസങ്ങളില്‍ എല്‍.ഡി.എഫിൽ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന.നല്ല കമ്മ്യൂണിസ്റ്റുകാർ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്ന് കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.
ഇത്രയധികം വോട്ട് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിമായ ഇടപെടല്‍ നടന്നെന്നു തന്നെയാണ് സി.പി.എം. സംസ്‌ഥാന നേതൃത്വം വിലയിരുത്തുന്നത്.എന്നാല്‍, തങ്ങളുടെ വോട്ടില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ജനവിധയണെന്നുമാണ് കേരളാ കോണ്‍ഗ്രസ് സമര്‍ത്ഥിക്കുന്നത്.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആറിലും എല്‍.ഡി.എഫ്. ഭരണം ഉണ്ടായിട്ടും പരാജയം നേരിട്ടത് എല്‍.ഡി.എഫിലും സി.പി.എമ്മിലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
അടിസ്‌ഥാന വോട്ടുകള്‍ നഷ്‌ടപ്പെട്ടിട്ടില്ലെന്നാണു സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും എല്‍.ഡി.എഫ്. ഭരണം ഉള്ള പഞ്ചായത്തുകളിലടക്കം സി.പി.എമ്മിന് 35 ശതമാനത്തില്‍ താഴെ മാത്രം വോട്ടു ലഭിച്ചത് മുന്നണിയില്‍ ചർച്ചയ്ക്കെടുക്കാൻ തന്നെയാണ് സിപിഐഎം തീരുമാനം.അതേസമയം വിഷയത്തിൽ സിപിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.