കോട്ടയം:ആദ്യമണിക്കൂറില്‍ തന്നെ കൃത്യമായ ലീഡുയര്‍ന്നതോടെ പുതുപ്പള്ളിയിൽ യു ഡി എഫ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മന്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും ആരംഭിച്ചു.
പുതുപ്പള്ളിയുടെ പുതുമുഖം ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്നുറപ്പിക്കുന്ന വ്യക്തമായ സൂചനകള്‍ ഇതിനകം തന്നെ ദൃശ്യമായതോടെയാണ് പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി തെരുവിൽ ഇറങ്ങിയത്.
അയര്‍കുന്നം പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ആദ്യ ലീഡ് 5000 കടന്നപ്പോള്‍തന്നെ കുറഞ്ഞത് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയുന്നു.
അയര്‍ക്കുന്നത്ത് എന്താകുമെന്ന അങ്കലാപ്പ് യു ഡി എഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൗണ്ടില്‍ തന്നെ സമ്ബൂര്ണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തി.
കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസ് മുന്നേറിയ അയര്‍ക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ മുന്നേറ്റ മുണ്ടാക്കിയത് സഹതാപ തരംഗം ആഞ്ഞു വീശി എന്ന സൂചനയാണു വ്യക്തമാക്കുന്നത്.