കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അന്‍വറിനോടും കുടുംബാംഗങ്ങളോടുമാണ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.