‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; കാത്തിരിക്കാന്‍ വയ്യെന്ന് ഉണ്ണി മുകുന്ദന്
കൊച്ചി: ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാ?ദങ്ങള്‍ മുറുകുന്നതിനിടയില്‍ വിഷയത്തില്‍ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യില്‍ നിന്ന് ‘ഭാരത്’ എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘കാത്തിരിക്കാന്‍ വയ്യ’ എന്ന് ഉണ്ണി മുകുന്ദന് കുറിച്ചു.
മറ്റൊരു പോസ്റ്റില്‍ ‘മേരാ ഭാരത്’ എന്ന് താരം കുറിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ എത്തുന്നുണ്ട്.
ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്.
വിവാദത്തില്‍ സിനിമ-കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരണവുമായി എത്തുകയാണ്. നടന് അമിതാഭ് ബച്ചന്, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവര്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് സെവാഗ് പറഞ്ഞു. വിഷയത്തില്‍ പ്രതികൂല നിലപാടാണ് നടന് വിഷ്ണു വിശാല്‍ ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചത്.