IndiaNEWS

ഹിന്ദു ധര്‍മ്മം ഉണ്ടാക്കിയത് ആര്? ചോദ്യവുമായി കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗളൂരു: ഹിന്ദു ധര്‍മ്മത്തിന്റെ ഉത്ഭവത്തെ ചോദ്യം ചെയ്ത കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര.തന്റെ നിയോജക മണ്ഡലമായ കൊരട്ടഗെരെയില്‍ അധ്യാപക ദിന പരിപാടിയില്‍ സംസാരിക്കവെയാണ് ഹിന്ദു മതത്തെ കുറിച്ച് മന്ത്രി‌ വിവാദ പരാമര്‍ശം നടത്തിയത്.

ആരാണ് ഹിന്ദു ധര്‍മ്മം സ്ഥാപിച്ചത് എന്ന ചോദ്യചിഹ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പരമേശ്വരയുടെ പ്രസ്താവന.വിവിധ മതങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും സംസാരിക്കവെ, ഹിന്ദു ധര്‍മ്മം എപ്പോഴാണ് ആരംഭിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് പരമേശ്വര പറഞ്ഞു.

“ഈ ലോകത്ത് നിരവധി മതങ്ങളുണ്ട്. എപ്പോഴാണ് ഹിന്ദു ധര്‍മ്മം ജനിച്ചത്? എവിടെയാണ് ജനിച്ചത്? അത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബുദ്ധമതം ജനിച്ചത് ഈ രാജ്യത്താണ്, ജൈനമതവും ഇവിടെയാണ് ജനിച്ചത്. ഇസ്‌ലാമും ക്രിസ്തുമതവും പുറത്തുനിന്നാണ് വന്നത്. വിശകലനവും നിഗമനവും മനുഷ്യരാശിയുടെ ആരോഗ്യമാണ്, ‘പരമേശ്വര പറഞ്ഞു.

Signature-ad

അതേസമയം പരമേശ്വരയുടെ പരാമര്‍ശത്തിനെതിരെ നിരവധി കര്‍ണാടക ബിജെപി നേതാക്കള്‍ രംഗത്തെത്തി.ഹിന്ദു മതത്തെക്കുറിച്ചുള്ള പരമേശ്വരയുടെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി എംഎല്‍എ കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.

Back to top button
error: