കണ്ണൂര്‍ താണയിലെ സാന്റാ മോണിക്ക ട്രാവല്‍ ഏജൻസി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സാൻഫ്രാൻസിസ്കോയില്‍നിന്ന് ഡല്‍ഹിയിലേക്ക് അഞ്ചു വിമാന ടിക്കറ്റുകള്‍ എടുത്ത് അഞ്ചര ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ട്രാവല്‍ ഏജൻസികള്‍ വഴി വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റുകളെടുത്ത് യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയും ഏജൻസികള്‍ക്ക് പണമയച്ചതായി വ്യാജരേഖകള്‍ നല്കി മുങ്ങുകയുമാണ് ഇയാളുടെ രീതി.
ഇതേരീതിയില്‍ പയ്യന്നൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, മലപ്പുറം, മധുരൈ എന്നിവിടങ്ങളില്‍നിന്നായി സമാനമായരീതിയില്‍ 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കോഴിക്കോട്ട് മാത്രം ആറുപേരെ പറ്റിച്ചിട്ടുണ്ട്.
കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ബി.ടെക് ബിരുദധാരിയായ കാര്‍ത്തിക് നവി മുംബൈ കേന്ദ്രീകരിച്ച് ട്രാവല്‍ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.