KeralaNEWS

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി വന്ന രോഗി ആംമ്പുലൻസ് മറിഞ്ഞ് മരിച്ചു

ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം.

വട്ടപ്പാറ ചെമ്ബുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

Signature-ad

പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്ബോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: