TechTRENDING

ആധാർ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ മാത്രം

തിരുവനന്തപുരം: ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടൻ അവസാനിക്കും. സെപ്തംബർ 14വരെയാണ് ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. അതായത് ഒരാഴ്ചയ്ക്ക് അടുത്ത് മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുയായിരുന്നു.

സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റും ആധാർ ഐഡൻറിഫിക്കേഷൻ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാൻ, പിഎഫ് പോലുള്ള സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാർ വിവരങ്ങൾ ആധാർ ഉടമകൾക്ക് നേരിട്ട് സൗജന്യമായി തിരുത്താം. എന്നാൽ അക്ഷയ സെൻററുകൾ വഴി ഇത് ചെയ്യാൻ 50 രൂപ നൽകണം.

Signature-ad

ആധാർ എടുത്ത് കഴിഞ്ഞ പത്ത് വർഷത്തിൽ അതിലെ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവർ പുതിയ സമയ പരിധിക്കുള്ളിൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാർ ഏജൻസിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡൻറിഫിക്കേഷൻ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാർ വിവരങ്ങളുടെ കൃത്യത വർദ്ധിപ്പിക്കാനാണ് ഇത്തരം ഒരു നീക്കം.

ആധാർ കാർഡ് നഷ്ടപ്പെട്ടാലോ?

ആധാർ കളഞ്ഞു പോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്‍‍ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ‘യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്’ എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.

Back to top button
error: