ലക്നൗ:ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു;10 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ബരാബങ്കിയിലെ ഫത്തേപൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പരിക്കേറ്റവരെ ലക്നോ ട്രോമ സെന്ററിലേക്ക് മാറ്റി. സമീപത്തെ വീടുകളില്‍ താമസിക്കുന്നവരും അപകടത്തില്‍ കുടുങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടാണ് (സിഎംഎസ്) മരണം സ്ഥിരീകരിച്ചത്. കെട്ടിടത്തിനുള്ളില്‍ 16 പേര് കുടുങ്ങിയിരുന്നു.ഇവരെ രക്ഷപെടുത്തി.എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബരാബങ്കി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് വ്യക്തമാക്കി.