CrimeNEWS

അവിഹിത ബന്ധമെന്ന് ആരോപണം; ആദിവാസി യുവതിയെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച് നഗ്‌നയാക്കി നടത്തി

ജയ്പുര്‍: രാജസ്ഥാനില്‍ ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്‌നയാക്കി നടത്തിച്ചത്. സംഭവത്തില്‍ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്‌നയാക്കി നടത്തുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.

Signature-ad

സംഭവം അന്വേഷിക്കുന്നതിനായി ആറ് പോലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഖേദം രേഖപ്പെടുത്തി. ”പ്രതാപ്ഗറില്‍ കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കും” -ഗെലോട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

 

Back to top button
error: