KeralaNEWS

ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം;നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി

കോട്ടയം:ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി. നിഖില്‍ പൈലി നിരന്തരം കോടതിയില്‍ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
അതേസമയം ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ നിഖിൽ പൈലി.കുറ്റപത്രം വായിക്കുമ്ബോഴും നിഖില്‍ കോടതിയില്‍ എത്തിയില്ല.ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.

 അറസ്റ്റ് വാറണ്ട് നില നില്‍ക്കെയാണ് നിഖില്‍ പൈലി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയത്.കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയതും വിവാദമായിരുന്നു.

Back to top button
error: