BusinessTRENDING

2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്

ദില്ലി: 2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ആർബിഐ അറിയിച്ചു. ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ഇനി പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 0.24 ലക്ഷം കോടി രൂപയാണെന്നും ആർബിഐ വ്യക്തമാക്കി.

നോട്ട് പുറത്തിറക്കി 2023 മെയ് 19വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തി. തിരിച്ചെത്തിയ മൊത്തം 2,000 രൂപ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റിയെന്നും റിസർവ് ബാങ്ക് അറിയിച്ചു. 2000 നോട്ടുകൾ മാറ്റിയെടുക്കാൻ 2023 സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മെയിലാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്.

Signature-ad

 

Back to top button
error: